ജിദ്ദയിലെ ചേരികളില്‍ നിന്ന് പതിനായിരം നിയമലംഘകരെ പിടികൂടി

മക്ക പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ സാലിഹ് അല്‍ജാബിരി

ജിദ്ദ- ജിദ്ദയിലെ ചേരികളില്‍ നിന്ന് പതിനായിരത്തിലധികം തൊഴില്‍, താമസ നിയമലംഘകരെ പിടികൂടിയതായി മക്ക പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ സാലിഹ് അല്‍ജാബിരി അറിയിച്ചു. 
ജിദ്ദയില്‍ ചേരി നിര്‍മാര്‍ജന പദ്ധതി ആരംഭിച്ചതോടെ കുറ്റകൃത്യങ്ങളുടെ നിരക്ക് 12 ശതമാനം കുറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അത് 20 ശതമാനമായി ഉയരും. എന്നാല്‍ ചേരികള്‍ ഒഴിവായതോടെ മറ്റു ഭാഗങ്ങളിലേക്ക് സാമൂഹിക വിരുദ്ധര്‍ കൂടുമാറുമോയെന്നത് പേടിക്കേണ്ടതില്ലെന്നും സൗദി പൗരന്മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ നിയമലംഘകരും പദവി ശരിയാക്കണമെന്നും ആരുടെയും അവകാശങ്ങള്‍ രാജ്യം ഹനിക്കില്ലെന്നും റൊട്ടാന ഖലീജിയയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Latest News