ദിലീപിനെതിരായ കേസില്‍ നാദിര്‍ഷായുടെ മൊഴിയെടുക്കും

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. നാളെ രാവിലെ കളമശേരിയിലെ ക്രൈംബ്രാഞ്ച് എസ് പിയുടെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നാദിര്‍ഷാക്ക് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കി. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദിലീപിന്. നാദിര്‍ഷ വിദേശത്തായിരുന്നതിനാല്‍ നോട്ടീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കൈമാറുകയായിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ദൈവം വലിയവനാണ് എന്നായിരുന്നു ഫേസ്ബുക്കില്‍ നാദിര്‍ഷ കുറിച്ചത്.

 

Latest News