കോട്ടയം - വാഹനങ്ങള്‍ വാടകക്കെടുത്ത് വില്‍പ്പന നടത്തി തട്ടിപ്പ് നടത്തുന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. കാവാലം പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം മുണ്ടടി കളത്തില്‍ വീട്ടില്‍ ശ്യാംകുമാര്‍, കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് തച്ചുകുളം വീട്ടില്‍ മുഹമ്മദ് അസറുദീന്‍, കാഞ്ഞിരപ്പള്ളി പത്തേക്കര്‍ ഭാഗത്ത് കരോട്ട് പറമ്പില്‍ ഷിജാസ്, കാഞ്ഞിരപ്പള്ളി ആനക്കല്ല് മുസ്ലീം പള്ളിക്ക് സമീപം നെല്ലിമല പുതുപ്പറമ്പില്‍ ഫാസില്‍ ലത്തീഫ് എന്നിവരാണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.
ചങ്ങനാശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുളള ഇന്നോവ കാര്‍ തട്ടിയെടുത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. ശ്യാംകുമാര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ വാഹന ഉടമയെ സമീപിച്ച് ഒരുമാസത്തിനുളളില്‍ തിരികെ തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇന്നോവ വാഹനം വാടകയ്‌ക്കെടുത്തു കൊണ്ടു പോയി. തുടര്‍ന്നു വ്യാജ വാഹന ഉടമ്പടി കരാറും രേഖകളും തയ്യാറാക്കി കാഞ്ഞിരപ്പള്ളി ഭാഗത്തുളള ആള്‍ക്ക് വില്‍പന നടത്തുകയുമായിരുന്നു. ഇത്തരത്തില്‍ പല കേസുകളിലും ഇവര്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്്്.