മണിക് സര്‍ക്കാരിന് വീടില്ലാതായി; താമസം ഇനി പാര്‍ട്ടി ഓഫീസില്‍

അഗര്‍ത്തല- സ്വന്തമായി വീടില്ലാത്ത ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്ന പേരുണ്ടായിരുന്ന ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി വിട്ട് താമസം പാര്‍ട്ടി ഓഫീസിലേക്ക് മാറി.
മേലാര്‍മഠിലെ സി.പി.എം ഓഫീസിലേക്ക് ഇന്നാണ് മണിക് സര്‍ക്കാരും ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ താമസം മാറിയത്. നാലു തവണ ത്രിപുര മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ ഇത്തവണ ധന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചെങ്കിലും എം.എല്‍.എ ഹോസ്റ്റല്‍ വേണ്ടെന്നു വെക്കുകയായിരുന്നു.
തനിക്കും കുടുംബത്തിനുമായി പാര്‍ട്ടി ഓഫീസിന്റെ മുകള്‍ നിലയിലെ രണ്ടു മുറികള്‍  മതിയെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. കുടുംബ സ്വത്തിലെ തന്റെ ഓഹരി നേരത്തെ തന്നെ സഹോദരിക്ക് ദാനമായി നല്‍കിയ മണിക് സര്‍ക്കാരിന്റെ പേരില്‍ ഒരു തുണ്ട് ഭൂമി പോലുമില്ല. പാര്‍ട്ടി നല്‍കുന്ന ശമ്പളവും സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്ന് വിരമിച്ച ഭാര്യയുടെ പെന്‍ഷന്‍ തുകയുമാണ് ജീവിത മാര്‍ഗം.

 

Latest News