യോഗിയുടെ കേരളവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ച് പി.സി.ജോര്‍ജ്; ആരുടേയും ചോര തിളക്കേണ്ട

കോട്ടയം - ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള വിമര്‍ശനത്തെ  പിന്തുണച്ച് പി.സി ജോര്‍ജ്. വോട്ടെടുപ്പില്‍ കരുതിയില്ലെങ്കില്‍ യുപി കേരളം പോലെയാകുമെന്ന പ്രസ്താവനയാണ് വിവാദമായത്്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉത്തര്‍പ്രദേശില്‍ 80 ഓളം മെഡിക്കല്‍ കോളേജുകളാണ് യോഗി ആദിത്യനാഥ് സ്ഥാപിച്ചത്. എന്നാല്‍ കേരളത്തില്‍ ഒരു മെഡിക്കല്‍ കോളേജ് പോലും പുതിയതായി സ്ഥാപിക്കാന്‍ പിണറായി വിജയന് കഴിഞ്ഞില്ല. അക്രമത്തിന്റെയും പീഡനത്തിന്റെയും കാര്യത്തിലും കേരളം മോശമല്ല. കണ്ണൂരില്‍ വിവാഹ സ്ഥലത്തുപോലും ബോംബു സ്‌ഫോടനവും മരണവും സംഭവിക്കുന്ന അവസ്ഥയായി. പിഞ്ചുകുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. പോലീസ് സ്‌റ്റേഷനു മുന്നില്‍ വരെ കുത്തികൊലപ്പെടുത്തിയ ജഡം കുറ്റവാളി ഉപേക്ഷിക്കുന്ന ഇടമായി കേരളം മാറി. യോഗിയുടെ പേരില്‍ ആരുടെയും ചോരതിളക്കേണ്ട. എന്നാല്‍ എല്ലാ കാര്യത്തിലും യോഗിയെ പിന്തുണയ്ക്കാന്‍ തന്നെ കിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

 

 

 

Latest News