Sorry, you need to enable JavaScript to visit this website.

കെ-റെയിൽ നിർമാണത്തിന് പ്രവാസി നിക്ഷേപകരെ പരിഗണിക്കണം-മന്ത്രി റിയാസിന് നിവേദനം

ദുബായ്- കെ-റെയിൽ നിർമാണത്തിൽ പ്രവാസി നിക്ഷേപകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഗ്ലോബൽ പ്രവാസി അസോസിയേഷനും ഗൾഫ് മലയാളി ഫെഡറേഷനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം സമർപ്പിച്ചു
കേരളത്തിന്റെ വികസന ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന കെ-റെയിൽ പദ്ധതിയിലും വളർന്നു വരുന്ന കേരളത്തിന്റെ പുതിയ ടൂറിസം പ്രോജക്ടുകളിലും പ്രവാസികളായ വിദേശ നിക്ഷേപകരെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി ഗൾഫ് മലയാളി ഫെഡറേഷൻ യുഎ ഇ ജനറൽ സെക്രട്ടറി നിഹാസ് ഹാഷിം കല്ലറ, ഗൾഫ് മലയാളി ഫെഡറേഷൻ വെൽഫയർ കൺവീനർ അബ്ദുൽ സലാം കലനാട് എന്നിവരാണ് നിവേദനം നൽകിയത്. 

നാടിന്റെ വളർച്ച, മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ലഭ്യമാക്കുക, ജോലി സാധ്യത വർധിപ്പിക്കുക, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പദ്ധതികൾക്ക് തുടക്കമിടുക എന്നിവയെ ആധാരമാക്കിയാണ് സർക്കാരുമായി കൈകോർക്കാൻ പ്രവാസികൾ ലക്ഷ്യമിടുന്നതെന്ന് സലാം പാപ്പിനിശ്ശേരി വിശദമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവിധ മേഖലയിൽ ബിസിനസ് ചെയ്തുവരുന്ന വിദേശ മലയാളികളുമായി ചർച്ച നടത്തുകയും അതിൽ ഭൂരിഭാഗം ആളുകളും ഈ ആശയത്തെ അംഗീകരിക്കുകയും മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
 

Latest News