Sorry, you need to enable JavaScript to visit this website.

മുനിസിപ്പൽ തെരഞ്ഞെടുപ്പ്; വിജയം തൂത്തുവാരി തൃണമൂൽ

കൊൽക്കത്ത- പശ്ചിമബംഗാളിലെ നാലു മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയം തൃണമൂൽ കോൺഗ്രസ് തൂത്തുവാരി. അസൻസോൾ, ബിധാനഗർ, ചന്ദാനഗർ, സിൽഗുരി മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് തൃണമൂൽ വിജയിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. 47 സീറ്റുള്ള സിൽഗുരിയിൽ 35 സീറ്റുകളിലെ ഫലം വന്നപ്പോൾ 31 ലും തൃണമൂൽ വിജയിച്ചു. രണ്ടിടത്ത് ബി.ജെ.പിയും ഓരോ സീറ്റുകളിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയം കണ്ടു. ബിധാനഗറിൽ 41-ൽ 39 ലും തൃണമൂൽ വിജയിച്ചു. ഒരിടത്ത് കോൺഗ്രസും സ്വതന്ത്രനും വിജയിച്ചു. ചന്ദാനഗറിലെ 33 സീറ്റുകളിൽ 20-ൽ ഫലം വന്നപ്പോൾ 19 സീറ്റും തൃണമൂൽ വിജയിച്ചു. ഒരിടത്ത് ഇടതുപാർട്ടി വിജയിച്ചു. 106 സീറ്റുള്ള അൻസോളിൽ 55 ഇടത്തെ ഫലം വന്നപ്പോൾ 50-ലും തൃണമൂൽ വിജയിച്ചു. നാല് സീറ്റ് ബി.ജെ.പിക്കും ഒരു സീറ്റ് സ്വതന്ത്രനും സ്വന്തമാക്കി.
 

Latest News