VIDEO സ്‌കൂളില്‍ കയറുംമുമ്പ് ഹിജാബ് ഒഴിവാക്കണം, അധ്യാപികയുമായി വാഗ്വാദം

ബെംഗളൂരു-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുന്ന കര്‍ണാടകയില്‍ സ്‌കൂളില്‍ പ്രവേശിക്കണമെങ്കില്‍ ഹിജാബ് മാറ്റണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ പ്രചരിക്കുന്നു. ഹിജാബിന്റെ പേരില്‍ സംഘര്‍ഷമുടലെടുത്തതിനെ തുടര്‍ന്ന് ബുധനാഴ്ച അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്ചയാണ് തുറന്നത്.
മാണ്ഡ്യയിലെ റോട്ടറി സ്‌കൂളിനു പുറത്ത് തട്ടമിട്ട പെണ്‍കുട്ടികളെ തടഞ്ഞ വീഡിയോ ആണ് പ്രചരിച്ചത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അധ്യാപകരമായി സംസാരിക്കാന്‍ സ്‌കൂള്‍ ഗേറ്റിലെത്തി. രക്ഷിതാക്കളും ടീച്ചറും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെടുന്നതാണ് വീഡിയോ. തട്ടം മാറ്റിയാല്‍ മാത്രമേ സ്‌കൂളില്‍ കയറ്റുകയുള്ളൂവെന്ന് അധ്യാപിക വ്യക്തമാക്കുന്നു.
ക്ലാസ് റൂമിലെത്തിയാല്‍ ഹിജാബ് ഒഴിവാക്കാമെന്ന് പറഞ്ഞിട്ടും സ്‌കൂളില്‍ കയറ്റാന്‍ അധ്യാപകര്‍ തയാറായില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

 

Latest News