ലീഗ് നേതാവ് കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ്  ചോദ്യം ചെയ്യുന്നു

കോഴിക്കോട്- പ്ലസ്ടു കോഴക്കേസില്‍ മുസ്‌ലിം  ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. ഈ കേസില്‍ ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യല്‍.2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഷാജിയെ വിളിച്ചുവരുത്തിയതെന്ന് ഇ.ഡി.അധികൃതര്‍ അറിയിച്ചു.അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
 

Latest News