തട്ടമിട്ട പെണ്‍കുട്ടി ഒരു നാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഉവൈസി

ലഖ്‌നൗ- താന്‍ ജീവിച്ചിരുന്നു കാലത്തല്ലെങ്കിലും ഒരു നാള്‍ ഹിജാബ് അണിഞ്ഞ പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി. 'ഒരു പെണ്‍കുട്ടി ഹിജാബ് ധരിക്കാന്‍ തീരുമാനിക്കുകയും മാതാപിതാക്കള്‍ അതിന് അനുവാദം നല്‍കുകയും ചെയ്താല്‍, ഹിജാബ് ധരിക്കുന്നതില്‍ നിന്ന് അവളെ തടയാന്‍ ആര്‍ക്ക് കഴിയും? നമുക്കു കാണാം'- ഉവൈസി പറഞ്ഞു.  പെണ്‍കുട്ടികള്‍ ഹിജാബും നിഖാബും ധരിച്ച് കോളേജില്‍ പോകുമെന്നും ഡോക്ടര്‍മാരും കലക്ടര്‍മാരും ബിസിനസുകാരും ആകുമെന്നും യുപിയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. 

ഭാഗിധാരി പരിവര്‍ത്തന്‍ മോര്‍ച്ച എന്ന മുന്നണിയുടെ ഭാഗമായാണ് ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി യുപിയില്‍ മത്സരിക്കുന്നത്. മുന്‍ മന്ത്രി ബാബു സിങ് കുശ്‌വാഹയുടെ ജന്‍ അധികാര്‍ പാര്‍ട്ടിയും ഈ മുന്നണിയുടെ ഭാഗമാണ്. പിന്നോക്ക, ദളിത് ന്യൂനപക്ഷ സമുദായങ്ങളുടെ പാര്‍ട്ടിയാണിത്. 

Latest News