കാര്‍ വീടിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു

കോട്ടയം- നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു. മുണ്ടക്കയം കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോരുത്തോട് സ്വദേശി കൊച്ചു തെക്കേല്‍ ജോജോ സെബാസ്റ്റ്യന്‍ എന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ശേഷമാണ് സമീപത്തെ വീടിന് മുകളേലക്ക് മറിഞ്ഞത്. റോഡില്‍നിന്ന് താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന വീടിന് മുകളിലേക്കാണ് കാര്‍ മറിഞ്ഞത്.
ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടരയോടെയാണ് അപകടം ഉണ്ടായത്. വന്‍ ശബ്ദത്തോടെയാണ് കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കോരുത്തോട് പള്ളിപ്പടി സെന്റ് ജോര്‍ജ് എന്ന പേരില്‍ ബേക്കറി നടത്തിവരികയായിരുന്നു ജോജോ സെബാസ്റ്റ്യന്‍. കോരുത്തോട് സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളിലെ അധ്യാപിക റീനയാണ് ഭാര്യ. ഹന്ന, ആഞ്ജലിക് എന്നിവര്‍ മക്കളാണ്.

 

Latest News