മുസ്‌ലിം പ്രതീകങ്ങളെ ഇല്ലാതാക്കുക ബി.ജെ.പി ലക്ഷ്യം- മെഹ്ബൂബ

ശ്രീനഗര്‍- എല്ലാ ഇസ്‌ലാം അടയാളങ്ങളും തൂത്തെറിയുകയെന്നതാണ് ബി.ജെ.പിയുടെ അജണ്ടയെന്നും ഇതിനായി അവര്‍ എന്തും ചെയ്യുമെന്നും പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ഹിജാബ് വിവാദത്തോട് പ്രതികരിക്കുകയായിരുന്നു ്അവര്‍.

ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ത്യക്കാര്‍ മാത്രമായാല്‍ ബി.ജെ.പി അംഗീകരിക്കില്ല. അതിന് നിങ്ങള്‍ ബി..ജെപിയെ പിന്തുണക്കുക കൂടി വേണം. ജമ്മുകശ്മീരിലെ വിഷയങ്ങള്‍ രാഷ്ട്രീയമാണ്. അതിനെ മതത്തിന്റെ പേരിലാക്കി മാറ്റുകയാണ് ബി.ജെ.പിയെന്നും അവര്‍ പറഞ്ഞു.

ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി മറ്റൊരു മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും രംഗത്തുവന്നു. മനുഷ്യന് ഇഷ്ടമുള്ളത് ഭക്ഷിക്കാനും അവന്റെ ഇഷ്ടത്തിനുള്ള വിശ്വാസങ്ങളെ പിന്തുടരാനും അവകാശമുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ച് തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

Latest News