Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നുണകളും വര്‍ഗീയതയും മാത്രം കൊയ്ത് വിളവെടുക്കുന്നു; സമരം ഹിജാബിനുവേണ്ടി, നിഖാബിനല്ല- ഡോ.ഷിംന അസീസ്

കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍ തുടരന്ന സമരം മതവിശ്വാസ പ്രകാരം നിര്‍ബന്ധമായ ഹിജാബിനുവേണ്ടിയാണെന്നും നിഖാബിനു വേണ്ടിയാണെന്ന തരത്തില്‍ നുണ പ്രചാരണം നടക്കുകയാണെന്നും ഡോ.ഷിംന അസീസ്.
സ്വന്തം അവകാശത്തിനു വേണ്ടി പൊരുതുന്നതിനോടൊപ്പം കുറേ വിഡ്ഡികളോടും വര്‍ഗ്ഗീയവിഷങ്ങളോടും കൂടെ പൊരുതേണ്ട ആ കുട്ടികളുടെ അവസ്ഥ ആലോചിച്ച് വല്ലാതെ സങ്കടമുണ്ടെന്ന് ഫെയ്‌സ് ബുക്കില്‍ അവര്‍ കുറിച്ചു


ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
തല മറയ്ക്കുക എന്നത് ഒരു മുസ്ലീം സ്ത്രീക്ക് മതവിശ്വാസപ്രകാരം നിര്‍ബന്ധമായ കാര്യമാണ്. അത് വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നവര്‍ കാലങ്ങളായി അങ്ങനെ തന്നെയാണ് ജീവിച്ച് പോരുന്നത്. ഭരണഘടന ഉറപ്പുതരുന്ന അവകാശമാണ്. അതിനായി തലയില്‍ തട്ടമോ, തട്ടം തന്നെ മറ്റൊരു രൂപത്തില്‍ ചുറ്റിക്കെട്ടിയ ഹിജാബോ, സ്‌കാര്‍ഫോ,  ഒക്കെ അവരവരുടെ സൗകര്യത്തിനും താല്പര്യത്തിനും അനുസരിച്ച് ഉപയോഗിച്ച് വരുന്നുണ്ട്. ഒന്നാമത്തെ ഫോട്ടോയിലുള്ളതാണ് ഹിജാബ്. കര്‍ണ്ണാടകയില്‍ പെണ്‍കുട്ടികള്‍ അവര്‍ക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനാണ് സമരം ചെയ്യേണ്ടി വന്നിട്ടുള്ളത്. അങ്ങനെ വിശ്വസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് തല മറയ്ക്കാനുള്ള അവകാശത്തോടൊപ്പം തന്നെയാണ്.

മുഖവും മുന്‍കൈയും ഒഴികെ ശരീരം മറയ്ക്കുക എന്നേ മതം പറയുന്നുള്ളൂ. അതുകൊണ്ട് തന്നെ ഹിജാബിനപ്പുറം കണ്ണുമാത്രം പുറത്ത് കാണിക്കുന്ന രണ്ടാമത്തെ ഫോട്ടോയില്‍ നല്‍കിയ നിഖാബ്, എന്നത് മതത്തില്‍ കെട്ടേണ്ട ഒന്നല്ല. സ്‌കൂളിനുള്ളില്‍ നിഖാബ് ധരിക്കാന്‍ വേണ്ടിയല്ല കര്‍ണ്ണാടകയിലെ പെണ്‍കുട്ടികള്‍ സമരം ചെയ്യുന്നത്. സമരത്തിന്റെ വാര്‍ത്തകളില്‍ ചിത്രങ്ങളില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി വ്യാപകമായി നിഖാബിന്റെ ചിത്രം ഉപയോഗിച്ച് വരുന്നത് കണ്ടു. അപ്പുറത്ത് നുണകളും വര്‍ഗ്ഗീയതയും മാത്രം കൊയ്ത് വിളവെടുക്കുന്നൊരു കൂട്ടം ആളുകളുള്ളപ്പോ അതില്‍ വലിയ അത്ഭുതമൊന്നുമില്ല.   

ഇനി ഇതല്ലാതെ മുഖം മുഴുവനും മൂടുന്ന ഒന്നു കൂടിയുണ്ട്, ബുര്‍ഖ. അതിപ്പോ ഞാനൊരു ബുര്‍ഖയിട്ട് ഫോട്ടോ എടുത്താലും, മറ്റാരെങ്കിലും അതേ ബുര്‍ഖയെടുത്ത് ഫോട്ടോ എടുത്താലും ഒറ്റനോട്ടത്തില്‍ വല്യ വ്യത്യാസമൊന്നും ഇല്ലാത്തത് കൊണ്ട് അതിന്റെ പ്രത്യേകം ആവശ്യമില്ലല്ലോ. നിഖാബോ ബുര്‍ഖയോ പോലെ കൂടെയിരിക്കുന്നത് ആരാണെന്ന് മനസ്സിലാകാത്ത രീതിയില്‍ മുഖം മറച്ച് ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ ചെന്നിരിക്കുന്നതിനോട് വ്യക്തിപരമായി എതിര്‍പ്പാണുള്ളത്. അത് ധരിക്കണം എന്നുള്ളവര്‍ക്ക് ധരിക്കാനുള്ള അവകാശം പോലെത്തന്നെയാണ് മറ്റൊരാള്‍ക്ക് പൊതുസ്ഥലത്ത് തന്റെ അടുത്ത് നില്‍ക്കുന്നത് ആരാണെന്ന് അറിയാനുള്ള അവകാശവും.

ആവര്‍ത്തിക്കട്ടെ, ഇവിടെ നിഖാബും ബുര്‍ഖയും പോലെ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കാനുള്ള ആവശ്യം ഉന്നയിച്ചല്ല ആ കുട്ടികള്‍ സമരം ചെയ്യുന്നത്. അവരുടെ ആവശ്യം തലം മറയ്ക്കാനുള്ള ഹിജാബ് മാത്രമാണ്.

കര്‍ണ്ണാടകയിലെ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നവര്‍ എന്ന പേരില്‍ നിരന്നു നില്‍ക്കുന്നവരും, നിരത്തി നിര്‍ത്തപ്പെട്ടവരുമൊക്കെ ഇടുന്ന വസ്ത്രത്തിന്റെ ഫോട്ടോയോ, അവര്‍ പറയുന്ന വാചകങ്ങളോ എടുത്ത് ആ പെണ്‍കുട്ടികളുടെ ആവശ്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ വരേണ്ട. സ്വന്തം അവകാശത്തിനു വേണ്ടി പൊരുതുന്നതിനോടൊപ്പം കുറേ വിഡ്ഡികളോടും വര്‍ഗ്ഗീയവിഷങ്ങളോടും കൂടെ പൊരുതേണ്ട ആ കുട്ടികളുടെ അവസ്ഥ ആലോചിച്ച് വല്ലാതെ സങ്കടമുണ്ട്.

ഹിജാബ് ധരിച്ചാല്‍ മാത്രം പഠിക്കാന്‍ പോകാന്‍ സാഹചര്യം കിട്ടുന്നവരെ അങ്ങനെ തന്നെ പഠിക്കാന്‍ അനുവദിച്ചേ മതിയാവൂ... തലമറച്ചാണോ എന്നതിനപ്പുറം, അവരുടെ പഠനമാണ് പ്രധാനം. അതല്ലെങ്കില്‍, അടുക്കളയ്ക്കും കുടുംബത്തിനുമപ്പുറം ലോകമെന്തെന്നറിയാതെ അവനവന്റെ  വില പോലും അറിയാതെ വളരുന്ന ഒരു തലമുറ പെണ്‍കുട്ടികളാകും അനന്തരഫലം.

 

 

Latest News