കോഴിക്കോട്- ഹിജാബ് വിവാദം അനാവശ്യമണെന്നും ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ഖയെയാണ് എതിര്‍ക്കുന്നതെന്നും അവകാശപ്പെട്ട് ഉമ്മയുടേയും പ്രധാനാമന്ത്രി മോഡിയുടെ അമ്മയേടുയും ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് ബി.ജെ.പി വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി.
ഇങ്ങനെയൊക്കെ ആയിരുന്ന നമ്മുടെ ഉമ്മമാരുടേയും അമ്മമാരുടേയും വേഷങ്ങളെന്ന് അബ്ദുല്ലക്കുട്ടി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശരീരമാസകലം മൂടുന്ന വേഷം താലിബാന്റേതാണെന്നും അത് സ്ത്രീ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മെ തമ്മിലടിപ്പിക്കാന്‍ ചില ദേശവിരുദ്ധ ശക്തികള്‍ രംഗത്തിറങ്ങിയിരിക്കയാണെന്നും സമുദായത്തിലെ ദേശീയ മുസ്ലിംകള്‍ അത് തിരിച്ചറിയുമെന്ന് ഉറപ്പാണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഹിജാബ് എന്താണെന്നും ബുര്‍ഖ എന്താണെന്നും വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങളും അബ്ദുല്ലക്കുട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതാണ് തടഞ്ഞിരിക്കുന്ന വസ്തുത മറുച്ചുവെച്ചുകൊണ്ടാണ് വിവാദത്തില്‍ അബ്ദുല്ലക്കുട്ടിയുടെ നിലപാട്.