Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിസിനസ് ഡൗണ്‍ ആയപ്പോഴും വേറെ രീതിയിലേക്ക് പോയിട്ടില്ല,വളരെ മോശമായി ചിത്രീകരിക്കുന്നു- അഞ്ജലി റീമ ദേവ്

കൊച്ചി- ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ട് കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമ ദേവ്. കേസില്‍ തന്നെ കുടുക്കുകയായിരുന്നെന്നും പരാതി വ്യാജമാണെന്നും ഓണ്‍ലൈനില്‍ പങ്കുവച്ച വീഡിയോയില്‍ അഞ്ജലി പറയുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വച്ച് ഹോട്ടലുടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും പരാതി നല്‍കിയത്. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ മൂന്നാം പ്രതിയാണ് അഞ്ജലി. കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും പ്രതിയാണ്. മോഡലുകളുടെ മരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയാല്‍ പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

തനിനിക്കെതിരായ ആരോപണങ്ങള്‍ എവിടെയാണ് എത്താന്‍ പോകുന്നതെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് അഞ്ജലി പറയുന്നു.
 ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. പണത്തിന്റെ ആവശ്യങ്ങള്‍ക്കായി വട്ടിപലിശയ്ക്ക് നല്‍കുന്ന ഈ സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ എന്റെ ജീവിതം വച്ചാണ് കളിച്ചുകൊണ്ടിരുന്നത്. പല പ്രമുഖരും ഇവരുടെ ചതിക്കുഴിയില്‍ പെട്ടുപോയിട്ടുണ്ട്. സമൂഹത്തിന്റെ ഉന്നതിയില്‍ ഉള്ളവര്‍പോലും ഇവരുടെ വലയില്‍ അകപ്പെട്ടു. ഇതെല്ലാം ഞാന്‍ തുറന്നുപറയും എന്ന പേടിയുള്ളതുകൊണ്ടാണ് എനിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്. അവര്‍ കാശ് നല്‍കി എനിക്കെതിരെ ആളുകളെകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ടും പിടിച്ചുനിന്നത് എന്റെ നിരപരാധിത്വം തെളിയിക്കാനാണ്. മറ്റ് പലരെ വച്ചും കള്ളക്കേസ് കൊടുക്കുമെന്ന് ഞാന്‍ അറിഞ്ഞു. എന്റെ പതിനെട്ട് വയസ് മുതല്‍ കഷ്ടപ്പെട്ട് നേടിയെടുത്ത ഉന്നതിയാണ് അവര്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. ധാരാളം പേര്‍ക്ക് പണം കടം നല്‍കാനുണ്ട്. എന്നാല്‍ അതിന്റെയെല്ലാം കണക്ക് കൈവശമുണ്ട്. എന്റെ പേരിലുള്ള സ്ഥലത്തിന്റെ രണ്ട് ആധാരം പണയപ്പെടുത്തിയും കാശ് എടുത്തിട്ടുണ്ട്.

എന്റെ ബിസിനസ് മെയിന്റൈന്‍ ചെയ്യാന്‍ വേണ്ടിയാണ് ഈ സ്ത്രീയുടെ പക്കല്‍ നിന്നും വട്ടിപലിശയ്ക്ക് കാശ് കടം വാങ്ങിയത്. എന്റെ ഓഫീസില്‍ ജോലി നോക്കുന്ന ഏതെങ്കിലും ഒരു പെണ്‍കുട്ടി പറയട്ടെ അഞ്ജലി അങ്ങനെയുള്ള രീതിയില്‍ കൊണ്ടുപോയിട്ടുണ്ടെന്ന്. ഓഫീസിലെ എല്ലാ സ്റ്റാഫ് ലിസ്റ്റും ക്‌ളൈന്റ് ലിസ്റ്റും എന്റെ പക്കലുണ്ട്. ബിസിനസ് ഡൗണ്‍ ആയപ്പോഴും വേറെ രീതിയിലേക്ക് പോയിട്ടില്ല. എന്നെ വളരെ മോശമായി ചിത്രീകരിക്കുകയാണ്. അവര്‍ സ്വന്തം മകളെ വച്ചുപോലും ഇല്ലാത്ത ആരോപണങ്ങള്‍ ഉണ്ടാക്കുമെന്ന് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ വലിയൊരു മയക്കുമരുന്ന് ഡീലറാണ്, ആണുങ്ങളെ ഹണിട്രാപ്പില്‍പെടുത്തുന്ന വ്യക്തിയാണ്, കള്ളപ്പണം, പണം തട്ടിപ്പ് എന്നിങ്ങനെ പല ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നു. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുള്ളതുകൊണ്ട് അതൊക്കെ പുറത്തുപറയാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നത്. അവരുടെ മുഖം ഞാന്‍ പുറത്തുകൊണ്ടുവരും' -അഞ്ജലി വീഡിയോയില്‍ വ്യക്തമാക്കി.

 

 

 

 

Latest News