ന്യൂദല്‍ഹി- യുവാവിനെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ ഭാര്യയടക്കം നാലു പേര്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയില്‍ 35 കാരനായ വിര്‍പാല്‍ സിംഗാണ് കൊലപ്പെട്ടത്.
ഈ മാസം പത്തിനാണ് വീര്‍പാലിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വസതിില്‍ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തില്‍ മരിച്ചുവെന്ന് വീര്‍പാലിന്റെ ഭാര്യ നേഹയാണ് പോലീസില്‍ അറിയിച്ചിരുന്നത്.
മിര്‍സാപൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വീര്‍പാല്‍ സിംഗ്. ഭാര്യ നേഹ എന്ന ബസു (32), സുഹൃത്ത് മുകേഷ് കുമാര്‍ (33) എന്നിവര്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഘാതകരായ ഭുദവ് ശര്‍മ(26), രാജ്കുമാര്‍ (30) എന്നിവരും പിടിയിലായി.പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഭാര്യ ശ്രമിച്ചതെന്നും പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കിടപ്പറയിലാണ് വീര്‍പാലിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയല്‍ കണ്ടതെന്നും ഗ്രേറ്റര്‍ നോയിഡ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് കുമാര്‍ പറഞ്ഞു.






