കടം വാങ്ങിയ 500 രൂപയെ ചൊല്ലി തര്‍ക്കം, 19 കാരനെ കുത്തിക്കൊന്നു, പ്രതി അറസ്റ്റില്‍

ന്യൂദല്‍ഹി- കടം വാങ്ങിയ 500 രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി. ദല്‍ഹി വാസിര്‍പുര്‍ ജെ.ജെ.കോളനിയിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദല്‍ഹി ത്രിനഗര്‍ സ്വദേശി ദീപക്കാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിശാല്‍ എന്നയാളാണ് കുത്തിക്കൊലപ്പെടുത്തിയത്.

പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം വീട് റെയ്ഡ് ചെയ്താണ് വിശാലിനെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഉഷ റംഗ്നാനി പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും വായ്പ വാങ്ങിയ 500 രൂപ ദീപക്ക് തിരിച്ചു നല്‍കാത്തതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയതെന്നും പോലീസ് പറഞ്ഞു.

 

Latest News