കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷം, ശുഹൈബിനെ അനുസ്മരിച്ച് ജന്മനാട്

കണ്ണൂര്‍ - നാലാം രക്തസാക്ഷിത്വ ദിനത്തില്‍ ശുഹൈബിനെ അനുസ്മരിച്ച് ജന്മനാടായ  എടയന്നൂരില്‍ നടന്ന ശുഹൈബ് അനുസ്മരണച്ചടങ്ങിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി നേതൃത്വം നല്‍കി. ശുഹൈബ് ഭവനപദ്ധതിയില്‍ കീഴില്‍ നിര്‍മ്മിച്ച രണ്ട് വീടുകളുടെ താക്കോല്‍ദാനം കെ.സുധാകരന്‍ നിര്‍വ്വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സതീശന്‍ പാച്ചേനി, ശുഹൈബിന്റെ പിതാവ് മുഹമ്മദ് തുടങ്ങിയവര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന ചടങ്ങില്‍ പങ്കെടുത്തു.
ഡി.സി.സി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, കമല്‍ജിത്ത്, വിനേഷ് ചുള്ള്യാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി
കെ.എസ്.യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍കണ്ണൂര്‍ ജില്ലാ ആശുപത്രി ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ രക്തദാനം നടത്തിയത്.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമാരായ അഭിജിത്ത്.സി.ടി, ഐബിന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറിമാരായ ഫര്‍ഹാന്‍ മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, പി.യു. സുഹൈല്‍, ഷബീര്‍ കടലായി, ജുനൈദ് തില്ലങ്കേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
 ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികളുടേയും യൂണിറ്റ് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ അനാഥ-അഗതി മന്ദിരങ്ങളില്‍ ഭക്ഷണ വിതരണം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം, ജില്ലയിലെ വിവിധ ആശുപത്രികളില്‍ രക്തദാനം തുടങ്ങിയ ജീവകാരുണ്യ പരിപാടികളും സംഘടിപ്പിച്ചു.

 

Latest News