കുടുംബവാഴ്ചക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടെന്ന് മോഡിയുടെ പരിഹാസം

കനൗജ്- ഉത്തര്‍പ്രദേശിലെ കനൗജില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.  ആദ്യ റൗണ്ട് വോട്ടെടുപ്പ് നടന്നതോടെ കുടുംബവാഴ്ചക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കിനി സ്വപ്‌നങ്ങളില്ല. അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യം കുടുംബത്തിന് വേണ്ടി കുടുംബക്കാര്‍ നടത്തുന്ന കുടുംബ  ഭരണമാണ്'- മോഡി പറഞ്ഞു. നേരത്തെ, ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍, കോവിഡ് വാക്സിനുകളെ കുറിച്ച് കോണ്‍ഗ്രസ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്ന് മോഡി ആരോപിച്ചു, കാര്യങ്ങള്‍ വീണ്ടും പഴയനിലയിലായാല്‍ ര്‍ക്കാരിനെതിരെ ഒന്നും പറയാനുണ്ടാവില്ലെന്ന് കരുതിയാണ് അവര്‍ രാഷ്ട്രീയത്തിനായി ഇത് ചെയ്തതെന്ന് മോഡി പറഞ്ഞു. അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിനെ കോണ്‍ഗ്രസ് അവഹേളിച്ചു. ഫെബ്രുവരി 14 ലെ തെരഞ്ഞെടുപ്പില്‍ 'അപമാനത്തിന്' ഉചിതമായ മറുപടി നല്‍കാന്‍ ഉത്തരാഖണ്ഡിലെ ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

Latest News