വാട്‌സാപ്പ് കോളുകള്‍ക്ക് പുതിയ ഇന്റര്‍ഫെയ്‌സ് വരുന്നു

വാട്സാപ്പില്‍ പുതിയ ഇന്‍-കാള്‍ യൂസര്‍ ഇന്റര്‍ഫെയ്സ് ഒരുങ്ങുന്നു. ഐ.ഒ.എസ് പതിപ്പില്‍ പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡിലും പുതിയ ഇന്‍ കോള്‍ ഇന്റര്‍ഫെയ്സ് അവതരിപ്പിക്കും.

സ്‌ക്രീനിന് നടുക്കായി ചാര നിറത്തിലുള്ള ചതുരവും അതിന് താഴെയായി കണ്‍ട്രോള്‍ ബട്ടനുകളും നല്‍കുന്ന രീതിയാണ് പുതിയ യൂസര്‍ ഇന്റര്‍ഫെയ്സില്‍ ഉണ്ടാവുക. ഗ്രൂപ്പ് കോള്‍ ആവുമ്പോള്‍ ഈ ചതുരങ്ങളുടെ എണ്ണം വര്‍ധിക്കും.

ചാരനിറത്തിലുള്ള ചതുരത്തിന് താഴെയായി ഒരു മ്യൂട്ട് ബട്ടന്‍ നല്‍കിയിട്ടുണ്ട്. കോള്‍ കട്ട് ചെയ്യാതെ ഗ്രൂപ്പ് കോളിലെ മറ്റുള്ളവരെ മ്യൂട്ട് ചെയ്യുന്നതിനു വേണ്ടിയാണിത്. അതേസമയം സ്വന്തം ശബ്ദം മ്യൂട്ട് ചെയ്യാനുള്ള മറ്റൊരു ബട്ടന്‍ വേറെയും നല്‍കിയിട്ടുണ്ട്.

 

Latest News