മദീനയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ

മദീന - പ്രവാചക നഗരിയിലെ അല്‍ബഹര്‍ ഡിസ്ട്രിക്ടില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ അഗ്നിബാധ. വെള്ളിയാഴ്ച രാത്രിയാണ് കെട്ടിടത്തിലെ ഫ്‌ളാറ്റില്‍ തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ മുന്‍കരുതലെന്നോണം കെട്ടിടത്തിലെ താമസക്കാരായ 32 പേരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും തീയണക്കുകയും ചെയ്തു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.

 

 

Latest News