ന്യൂദല്‍ഹി- ഹിജാബ് വിവാദത്തിന് പിന്നില്‍ മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചന ആണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഇസ്്‌ലാം മതവിശ്വാസപ്രകാരം ഹിജാബ് ഒഴിവാക്കാനാവാത്ത ആചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല. സിഖുകാരുടെ തലപ്പാവുമായി ഹിജാബ് താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ നേരത്തേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നാണ് ഖാന്‍ പറഞ്ഞത്.