മുംബൈ- മുംബൈയിലെ അംബോലി മേഖലയില്‍ ഭാര്യയും മകനും ചേര്‍ന്ന് 54 കാരനെ കൊലപ്പെടുത്തി കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് മൃതദേഹം താഴേക്കെറിഞ്ഞു.
യുവതിക്കും മകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും ഇരുവരെയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ശന്തനുകൃഷ്ണ ശേഷാദ്രി ആത്മഹത്യ ചെയ്തതാണെന്ന് ഇരുവരും പോലീസിനോട് നേരത്തെ പറഞ്ഞിരുന്നു. ഇയാള്‍ മുമ്പും ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ഇവര്‍ പറഞ്ഞു.
അന്വേഷണത്തില്‍ ഇവര്‍ കള്ളം പറയുകയാണെന്ന് പോലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചതായി പോലീസ് പറഞ്ഞു.
കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മഞ്ജുനാഥ് ഷിംഗെ പറഞ്ഞു. ഇയാളുടെ ഭാര്യയെയും മകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.