ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍, ജവാന് വീരമൃത്യു

ഛത്തീസ്ഗഡ്- മാവോയിസ്റ്റുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു.  ഛത്തീസ്ഗഡിലെ ബസ്താറിലാണ് സംഭവം്. സിആര്‍പിഎഫ് 168 ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്ററാണ് വീരമൃത്യു വരിച്ചത്. എസ്.ബി ടിര്‍കി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു ജവാനു ഗുരുതരമായി പരിക്കേറ്റു.

മാവോയിസ്റ്റ് സാന്നിദ്ധ്യം രൂക്ഷമായ ബിജാപുര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബസഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെടിവപ്പ് നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനെതിരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്നാണ്  റിപ്പോര്‍ട്ട്. സായുധ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

 

Latest News