Sorry, you need to enable JavaScript to visit this website.

ബൂസ്റ്റര്‍ ഡോസിന് ആയുസ്സ് മൂന്നു മാസം മാത്രമെന്ന് പഠനം

ന്യൂയോര്‍ക്ക്- ഫൈസര്‍, മോഡേണ തുടങ്ങിയ എം.ആര്‍.എന്‍.എ വാക്സിനുകളുടെ മൂന്നാം ഡോസുകളുടെ ഫലപ്രാപ്തി നാലാം മാസത്തോടെ കുറയാന്‍ തുടങ്ങുമെന്ന് യു.എസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പഠന റിപ്പോര്‍ട്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധിക ഡോസ് അല്ലെങ്കില്‍ നാലാമത്തെ ഡോസ് ആവശ്യമായി വരുമെന്ന് ഈ പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നുവെന്നും സി.ഡി.സി പറയുന്നു. പല രാജ്യങ്ങളിലും പൂര്‍ണമായ വാക്സിനേഷന്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചില രാജ്യങ്ങള്‍ മാത്രമാണ് ബൂസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അതിനാല്‍ ഈ കണ്ടെത്തല്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

കോവിഡ് -19 വാക്സിനുകളുടെ ബൂസ്റ്റര്‍ ഷോട്ടിന് ശേഷം അഥവാ മൂന്നാം ഡോസ് കഴിഞ്ഞ് സംരക്ഷണം നാലാം മാസത്തോടെ 87%ല്‍ നിന്ന് 66%ആയി കുറയുന്നുണ്ടെന്ന് സിഡിസി പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ട സാഹചര്യം മൂന്നാം ഡോസിന് ശേഷമുള്ള ആദ്യ രണ്ട് മാസങ്ങളിലെ ഫലപ്രാപ്തി 91% ല്‍ നിന്ന് നാലാം മാസത്തില്‍ 78% ആയി കുറഞ്ഞുവെന്നും പഠനം എടുത്തു കാണിക്കുന്നു.

 

Latest News