കോട്ടയം- തിരുവല്ലയില്‍ യുവതി ട്രെയിനില്‍നിന്ന് വീണ് മരിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. ബന്ധുവിനെ യാത്രയാക്കാനെത്തിയ കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടന്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. രാവിലെ 11 മണിയോടെ ശബരി എക്‌സ്പ്രസിന് അടിയില്‍പെട്ടാണ് ദുരന്തം.