Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താല്‍ ഉടന്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവക്ക് എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരേനിയമം ബാധകമാകും. ഇതോടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും തുല്യനീതി ലഭിക്കും. ലിംഗസമത്വം, സാമൂഹിക സൗഹാര്‍ദ്ദം എന്നിവ ശക്തിപ്പെടുത്താന്‍ ഏകീകൃത സിവില്‍ കോഡ് സഹായിക്കുമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് തിങ്കളാഴ്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ധാമിയുടെ പ്രസ്താവന.

 

Latest News