Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്രാന്‍സില്‍ ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം 15 ആക്കുന്നു 

മന്ത്രി മര്‍ലിന്‍ ഷിയപ

പാരിസ്- ഫ്രാന്‍സില്‍ 15 വയസ്സിനു താഴേയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാത്സംഗ കുറ്റമാക്കുന്നു. ലൈംഗിക ബന്ധത്തിനുള്ള പെണ്‍കുട്ടികളുടെ കുറഞ്ഞ പ്രായം 15 ആക്കിയാണ് നിയമം പരിഷ്‌കരിക്കുന്നത്. 11 വയസ്സുകാരികള്‍ ഇരകളായ ബലാത്സംഗക്കേസ് വിവാദമായ സാഹചര്യത്തിലാണ് പ്രായപരിധി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  പൊതുജനങ്ങളുടെയും വിദഗ്ധ സമിതിയുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമാണ് നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് തുല്യതാ മന്ത്രി മര്‍ലിന്‍ ഷിയപ അറിയിച്ചു. ഭേദഗതി മാര്‍ച്ച് 21ന് മന്ത്രിമാരുടെ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. 
നിലവില്‍ 15 വയസ്സിന് താഴെ പ്രായമുള്ള പണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെങ്കിലും കേസ് തെളിയിക്കാന്‍ അഭിഭാഷകര്‍ വളരെയധികം പ്രയാസപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്നു. 11 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ ഇരകളായ രണ്ട് കേസുകളില്‍ പ്രതികള്‍ രക്ഷപെട്ടത് വലിയ ജനരോഷത്തിനിടയാക്കിയിരുന്നു. പ്രതികള്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.  

Latest News