ഹിജാബ് വിവാദം: കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി പോലീസ് ഫ്‌ളാഗ് മാര്‍ച്ച്

ബെംഗളൂരു- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെ തുടര്‍ന്ന് വിവാദം തുടരുന്ന കര്‍ണാടകയിലെ ഉഡുപ്പി, ചിത്രദുര്‍ഗ, ഡൊഡ്ഡബല്ലപുര എന്നിവിടങ്ങളില്‍ പോലീസ് ഫ്‌ളാഗ് മാര്‍ച്ചുകള്‍ നടത്തി. 14 മുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാനിരിക്കെ, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് പോലീസിന്റെ നടപടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാംപസുകളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പ്രശ്‌നത്തില്‍ വിവാദം തുടരുന്ന പശ്ചാത്തലത്തില്‍ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി ബൊമ്മെ ഉത്തരവിട്ടിരുന്നു.

 

Latest News