സൗദിയിലെ ഖുറയ്യാത്തില്‍ പരീക്ഷണാര്‍ഥം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

റിയാദ് - സൗദി റെയില്‍വെ കമ്പനി തെക്കു, വടക്കു പാതയില്‍ ഖുറയ്യാത്ത് സ്റ്റേഷനിലേക്ക് പരീക്ഷണാര്‍ഥം ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. അടുത്ത മാസം മധ്യം മുതല്‍ ഖുറയ്യാത്തിലേക്ക് ഔദ്യോഗിക സര്‍വീസുകള്‍ ആരംഭിക്കും. ഇതിനു മുന്നോടിയായാണ് പരീക്ഷണ സര്‍വീസുകള്‍ ആരംഭിച്ചത്. റിയാദില്‍ നിന്ന് ഖുറയ്യാത്തിലേക്ക് 1,215 കിലോമീറ്റര്‍ നീളമുള്ള തെക്കു, വടക്കു പാതയിലെ നാലാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ് ഖുറയ്യാത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്.

 

 

Latest News