തലശ്ശേരി - സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ വാഹനം അപകടത്തില്‍ പെട്ടു. മമ്പറം പവര്‍ലൂംമെട്ടയില്‍വെച്ചായിരുന്നു അപകടം. ജയരാജന്‍ സഞ്ചരിച്ച ഇന്നോവ കാറും മറ്റൊരു കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജയരാജന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൂത്തുപറമ്പ് ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായി രുന്ന ജയരാജന്‍ സഞ്ചരിച്ച ഇന്നോവ കാറും എതിര്‍
ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.
ജയരാജനും ഡ്രൈവര്‍ക്കും എതിര്‍ദിശയില്‍ വന്ന കാറിലുണ്ടായിരുന്ന പാച്ച പൊയ്ക സ്വദേശികളായ ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്കുമാണ്
പരിക്കേറ്റത്.






