തൃശൂര്‍ - പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. ഇതോടെ മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി
വേണാട് എക്സ്പ്രസ്, എറണാകുളം ഷൊര്‍ണൂര്‍ മെമു എക്സ്പ്രസ് സ്പെഷ്യല്‍, എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷ്യല്‍ എന്നീ തീവണ്ടികള്‍ പൂര്‍ണമായും എറണാകുളം പാലക്കാട് മെമു എക്സ്പ്രസ് സ്പെഷ്യല്‍, നിലമ്പൂര്‍ റോഡ് കോട്ടയം എക്സ്പ്രസ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പുതുക്കാട് അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
ഗതാഗത തടസത്തെ തുടര്‍ന്ന് ന്യൂദല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടു. ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരില്‍ നിര്‍ത്തിയിട്ടു. നിലമ്പൂര്‍ കോട്ടയം ട്രെയിന്‍ വൈകിയാണ് ഓടുന്നത്. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിടും, വേണാട് എക്സ്പ്രസ് ഷൊര്‍ണൂരില്‍ നിര്‍ത്തി.






