ത്രസിപ്പിക്കുന്ന ടീസറുമായി മമ്മൂട്ടിയുടെ ഭീഷ്മപർവം

കൊച്ചി- മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഭീഷ്മപർവം സിനിമയുടെ ടീസർ പുറത്തിറങ്ങി. മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. അമൽ നീരദാണ് സിനിമയുടെ സംവിധാനം. ഗ്യാങ്സ്റ്റർ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ഭീഷ്മപർവ്വം. പതിനാല് വർഷം മുമ്പ് ബിഗ് ബി ചിത്രത്തിലാണ് ഇതിന് മുമ്പ് മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ചത്. ചിത്രത്തിൽ നീണ്ട മുടിയും താടിയുമായാണ് മമ്മൂട്ടി എത്തുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
 

Latest News