എ.ടി.എം കാര്‍ഡ് കാണാതായ തര്‍ക്കത്തില്‍ കാമുകിയെ കുത്തിക്കൊന്നു; ജീവപര്യന്തം ശരിവെച്ചു

മുംബൈ- എ.ടി.എം കാര്‍ഡ് കാണാതയതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ച സംഭവത്തില്‍ കാമുകന് വിധിക്ഷ ജീവപര്യന്തം ശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചു.
കുറ്റവിമുക്തനാക്കണമെന്ന പ്രതി അക്വിനോ മാര്‍ടിസിന്റെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. 2009 ല്‍ മുംബൈയില്‍ വെച്ച് കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ജീവപര്യന്തം തടവ് വിധിച്ചിരുന്നത്.
കാണാതായ തന്റെ എ.ടി.എം കാര്‍ഡ് മാര്‍ടിസിന്റെ പക്കലുണ്ടെന്ന് യുവതി ആരോപിച്ചതാണ് തര്‍ക്കത്തിലും കൊലപാതകത്തിലും കലാശിച്ചത്.
കുറ്റം സംശയാതീതമായി തെളിഞ്ഞ കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കുറ്റവിമക്തനാക്കണമെന്ന അപ്പീല്‍ തള്ളിയത്.

 

Latest News