Sorry, you need to enable JavaScript to visit this website.

റിയാദിലും ജിദ്ദയിലും ഹായിലിലും കവര്‍ച്ചക്കാര്‍ പിടിയില്‍

ഹായില്‍ - എട്ടംഗ കവര്‍ച്ച സംഘത്തെ അറസ്റ്റ് ചെയ്തതായി ഹായില്‍ പോലീസ് അറിയിച്ചു. വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനത്തില്‍ നിന്നും വാഹനത്തില്‍ നിന്നും ആഭരണങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ന്ന ഏഴു സൗദി യുവാക്കളും ഇഖാമ നിയമ ലംഘകനായ സുഡാനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായില്‍ പോലീസ് അറിയിച്ചു.

റിയാദില്‍ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഇസ്തിറാഹകളിലും കവര്‍ച്ചകള്‍ നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസും അറിയിച്ചു. ഇലക്‌ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങളാണ് പ്രതി കവര്‍ന്നത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് വിലപിടിച്ച വസ്തുക്കള്‍ കവര്‍ന്ന മറ്റൊരു രണ്ടംഗ സംഘത്തെ ജിദ്ദയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാക്കളാണ് പിടിയിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് പറഞ്ഞു.

 

Latest News