തലപ്പാവാകാം, ഹിജാബ് പാടില്ല; കര്‍ണാടക ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് നടി സോനം കപൂര്‍

മുംബൈ-കര്‍ണാടകയില്‍ ഹിജാബ് നിരോധിച്ച വിവാദത്തില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പിന്തുണ നല്‍കി നടി സോനം കപൂര്‍.
തലപ്പാവ് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ എന്തുകൊണ്ട് ഹിജാബ് പാടില്ലെന്ന പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് നടിയുടെ അഭിപ്രായപ്രകടനം.
വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ സമരത്തിലാണ്. പ്രശ്‌നം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും ഹിജാബ് പ്രശ്‌നം ഉയര്‍ത്തിക്കാട്ടി സംഘ്പരിവാര്‍ സംഘടനകള്‍ വര്‍ഗീയ പ്രചാരണം തുടരുകയാണ്.
നടിമാരായ റിച്ച ഛദ്ദയും സ്വര ഭാസ്‌കറും നേരത്ത ഹിജാബ് വിവാദത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2022/02/11/sonam.png

 

Latest News