ലതാജിയുടെ സ്മാരകം; രാഷ്ട്രീയ വിവാദം നിര്‍ത്തണമെന്ന് സഹോദരന്‍

മുംബൈ- ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ക്ക് സ്മാരകം നിര്‍മിക്കുന്നതിന്റെ പേരിലുള്ള രാഷ്ട്രീയ വിവാദം അവസാനിപ്പിക്കണമെന്ന് ലതാജിയുടെ സഹോദരന്‍ ഹൃദയനാഥ്.
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ വിഖ്യാത ഗായിക ലതാജിക്ക് സ്മാരകം നിര്‍മാക്കാനാണ് ആലോചന. ഇവിടെ ഒരു സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം കുടുംബം മുന്നോട്ടുവെച്ചിട്ടില്ലെന്നും രാഷ്ട്രീയ വിവാദം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ലതാജിയെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശിവാജി പാര്‍ക്കിലാണ് സംസ്‌കരിച്ചത്. ഇവിടെ സ്മാരം പണിയണമെന്ന് ബി.ജെ.പി നേതാവ് രാം കദം ആവശ്യപ്പെട്ടപ്പോള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരിക്കയാണ് മഹാരാഷ്ട്ര നവനിര്‍മാണ സേന.

 

Latest News