മുംബൈ- സംവിധായകനും നടി രവീണ ടണ്ഠന്റെ പിതാവുമായ രവി ടണ്ഠന്‍ (86) നിര്യാതനായി. ഇന്‍സറ്റഗ്രാമില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് പപ്പയുടെ വേര്‍പാടില്‍ രവീണ വേദന പങ്കുവച്ചു. തന്നോടൊപ്പം എപ്പോഴുമുണ്ടായിരുന്നുവെന്നും സ്‌നേഹനിധിയായ പപ്പയെ പോകാന്‍ അനുവദിക്കില്ലെന്നും അവര്‍ കുറിച്ചു.
അന്‍ഹോനീ, അപ്‌നെ റംഗ് ഹസാര്‍, എക് മേം ഔര്‍ ഏക് തു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രവി ടണ്ഠന്‍.






