കൊച്ചി- മുൻ മിസ് കേരള അൻസി കബീർ, അഞ്ജന ഷാജി എന്നിവർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിന് ശേഷം വിവാദത്തിലായ ഫോർട്ടുകൊച്ചിയിലെ ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് കേസ് നൽകിയത്. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെയും പരാതി നൽകി. ഹോട്ടലിൽ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്നും ഇതിന് അഞ്ജലിയും സൈജുവും കൂട്ടുനിന്നു എന്നുമാണ് പരാതി. സംഭവത്തെ പറ്റി പുറത്തുപറഞ്ഞാൽ സ്വകാര്യവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് റോയ് വയലാറ്റ് നേരത്തെ അറസ്റ്റിലായിരുന്നു.






