ന്യൂദൽഹി- കർണാടകടിയിലെ കലാലയങ്ങളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കേസിൽ ഉടൻ വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി. ആവശ്യമായ സമയത്ത് പ്രശ്‌നത്തിൽ ഇടപെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കർണാടകയിൽനിന്നുള്ള ഒരു പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സുപ്രീം കോടതി മറുപടി നൽകിയത്. ഈ പ്രശ്‌നം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കരുതെന്നും ആവശ്യമായ സമയത്ത് സുപ്രീം കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിന് എൻ.വി രമണ വ്യക്തമാക്കി.






