സില്‍വര്‍ ലൈനിനെന്തിന് ഇത്ര  തിടുക്കം? അങ്കമാലി അതിരൂപത 

അങ്കമാലി- സില്‍വര്‍ ലൈനില്‍ പിണറായി സര്‍ക്കാരിന്റേത് ചര്‍ച്ച വേണ്ടാത്ത മാവോ ലൈനെന്ന് അതിരൂപത.  പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. 
ജനങ്ങള്‍ക്ക് ബോധ്യമാകാത്ത സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതായിരുന്നു. ഇത്രയും വലിയ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യാത്തതെന്തെന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ 'പൗരപ്രമുഖരെ' വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി 'വിശദീകരിച്ചത്'. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ-റെയില്‍ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ചര്‍ച്ചകളെ ഒഴിവാക്കി ഇത്ര തിടുക്കത്തില്‍ സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകുന്നതെന്തിന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ സര്‍ക്കാരിനാവുന്നില്ല. തത്വത്തിലുള്ള അംഗീകാരം ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ലെന്ന കേന്ദ്ര നിലപാട് നിലവിലിരിക്കേ പാവങ്ങളുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി അടിക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും സത്യദീപത്തില്‍ വിമര്‍ശനമുണ്ട്. 


 

Latest News