Sorry, you need to enable JavaScript to visit this website.

യു.പിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ ഇലക്ട്രോണിക്  വോട്ടിംഗ് യന്ത്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍ 

മീററ്റ്- യു.പി വോട്ടെടുപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ച. കൈരാനയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഇ വി എം (ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍) കണ്ടെത്തി. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇ വി എം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ്. കൈരാന ഉള്‍പ്പടെയുള്ള  മണ്ഡലങ്ങളിലാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. ഷാംലി-പാനിപ്പത്ത് ഹൈവേയിലാണ് കാര്‍ കണ്ടെത്തിയത്. ഇ വി എം കണ്ടെത്തിയ കാറില്‍ കൈരാന നിയോജക മണ്ഡലം സോണല്‍ മജിസ്‌ട്രേറ്റിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു.  സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലെത്തി ഇ വി എം തുറന്നു നോക്കി. സംഭവം തെരഞ്ഞെടുപ്പ് സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. കൈരാനയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്.  
 

Latest News