കോഴിക്കോട്- കേരളത്തിലെ വ്യാപാരി സമൂഹത്തെ കൈ പിടിച്ചുയര്‍ത്തി, അവകാശങ്ങള്‍ക്കായി പോരാടിയ ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി കടകള്‍ അടച്ചിട്ടു. നഗരത്തില്‍ കണ്ണൂര്‍ റോഡില്‍ ക്രിസ്ത്യന്‍ കോളജിനടുത്തുള്ള വസതിയിലെത്തി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്തെ വ്യാപകമായി വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ) ആഹ്വാനം ചെയ്തിരുന്നു. . പിതൃതുല്യനായി കണ്ടിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടവും ആഘാതവും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പടപൊരുതുകയും നിര്‍ഭയരായി വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നേടിയെടുക്കുകയും ചെയ്ത നേതാവാണ് നസ്‌റുദ്ദീനെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ വ്യാപാരികളുടെ ഹൃദയങ്ങളില്‍ സ്വാധീനം നേടിയ നേതാവിന്റെ വേര്‍പാട് വ്യാപാരി സമൂഹത്തിന് താങ്ങാനാവാത്ത അനാഥത്വം നല്‍കുന്നതുമാണെന്ന് രാജു അപ്‌സര അനുശോചന സന്ദേശത്തില്‍ അറിയിച്ചു. വൈകു്‌നനേരം അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കം. ഇന്നലെ രാത്രി 10.30നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.