യുപി: ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് 60 ശതമാനം; 2017നെക്കാള്‍ കുറവ്

ലഖ്‌നൗ- നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ച ഉത്തര്‍ പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിങ് 60.17 ശതമാനം. പടിഞ്ഞാറന്‍ യുപിയിലെ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പോളിങ് സമാധാനപരമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ 63.5 ശതമാനം രേഖപ്പെടുത്തിയ പോളിങ് ഇത്തവ കുറഞ്ഞു. തുടക്കത്തില്‍ ഇവിഎം, വിവിപാറ്റ് മെഷീന്‍ തകരാറുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നെങ്കിലും അവ ഉടനടി ശരിയാക്കിയെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അജയ് കുമാര്‍ ശുക്ല പറഞ്ഞു.

2017ല്‍ ഇവിടെ 91 ശതമാനം സീറ്റുകളിലും ബിജെപിക്കായിരുന്നു ജയം. ഇത്തവണ സമാജ് വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക് ദള്‍ സഖ്യം ഇവിടെ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
 

Latest News