മാസ്‌കില്ലാത്ത ജീവിതത്തിലേക്ക് ന്യൂയോര്‍ക്കും

ന്യൂയോര്‍ക്ക്- കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതോടെ സാധാരണ ജീവിതം തിരിച്ചുപിടിക്കാന്‍ ന്യൂയോര്‍ക്ക്. മാസ്‌കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമില്ലാതെ ജനജീവിതം സാധാരണനിലയിലാക്കാനാണ് ശ്രമം. ഇതിനായി നിരവധി ഇളവുകളാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോചുള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുയിടങ്ങളിലെ അടിച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ മാസ്‌കോ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമില്ല. ജനുവരി ആദ്യം മുതല്‍ ന്യൂയോര്‍ക്കിലെ കൊറോണ വൈറസ് കേസുകള്‍ 93 ശതമാനം കുറഞ്ഞുവെന്ന് ഹോചുല്‍ പറഞ്ഞു.
സംസ്ഥാനം വളരെ നല്ല ദിശയിലാണ് പോകുന്നത് അദ്ദേഹം പറഞ്ഞു. അതേ സമയം സ്‌കൂളുകളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും.
മാസ്‌ക് അടക്കം കോവിഡ് നിബന്ധനകള്‍ പലതും ലഘൂകരിക്കാന്‍ തീരുമാനിക്കുന്ന സ്റ്റേറ്റ് അധികൃതരുടെ എണ്ണം അമേരിക്കയില്‍ വര്‍ധിക്കുകയാണ്.

 

Latest News