ബി.ജെ.പിക്ക് കീഴിൽ ഇന്ത്യയിൽ പടരുന്നത് ഭയം-ലാലു പ്രസാദ് യാദവ്

പട്‌ന-ബി.ജെ.പിയുടെ ഭരണത്തിന് കീഴിൽ രാജ്യത്ത് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീഷം പടരുകയാണെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നരേന്ദ്ര മോഡിയെ പോലെയുള്ള ഒരു പ്രധാനമന്ത്രിയെ ലോകം കണ്ടിട്ടില്ലെന്നും ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാഷിസ്റ്റ് പ്രവണതകൾ രാജ്യമെങ്ങും പ്രകടമാണെന്നും ലാലു ആരോപിച്ചു. ആർ.ജെ.ഡി ദേശീയ നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവൻ വിറ്റു തുലയ്ക്കാനുള്ള പ്രവണതക്ക് വേഗം കൂടിയിട്ടുണ്ടെന്നും ലാലു ആരോപിച്ചു. നിരവധി കർഷകരാണ് സമരം ചെയ്ത് രാജ്യത്ത് രക്തസാക്ഷികളായത്. രാജ്യം ആരു ഭരിക്കണം എന്നത് കർഷകർ തീരുമാനിക്കുമെന്നും ലാലു പ്രസാദ് പറഞ്ഞു.
 

Latest News