ബംഗളൂരു- കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ ഇടക്കാല ഉത്തരവില്ല. കേസിൽ ഈ മാസം 14ന് ഹൈക്കോടതി വിധി പറയും. നിലവിൽ അടച്ചിട്ട കോളേജുകൾ തുറക്കണമെന്നും കോടതി ഉത്തരവിട്ടു. സമാധാനം പുലർത്തണമെന്നും ഉത്തരവിട്ട കോടതി നിലവിൽ കലാലയങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിയില്ല. ഉത്തരവുണ്ടാകുന്നത് വരെ ആരും കലാലയങ്ങളിൽ മതപരമായ വേഷം ധരിച്ച് വരരുതെന്നും കോടതി ആവശ്യപ്പെട്ടു.