ലഖ്നൗ- ഉത്തർ പ്രദേശിന് കേരളത്തിന്റെ അവസ്ഥ ആവാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് പ്രസ്താവനയിറക്കിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
മികച്ച വിദ്യാഭ്യാസവും ആരോഗ്യസേവനവും സാമൂഹ്യക്ഷേമവും ജീവിതനിലവാരവും സന്തുഷ്ടപൂർണ്ണമായ സമൂഹവും ജീവിക്കുന്ന ഇടമാണ് കേരളമെന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ കേരളത്തിൽ ആരും കൊല്ലപ്പെടുന്നില്ലെന്നും യോഗിക്ക് മുഖ്യമന്ത്രി മറുപടി നൽകി. യു.പിയിലെ ജനങ്ങൾ ഇത് ആഗ്രഹിക്കുന്നുണ്ടെന്നും പിണറായി ട്വീറ്റ് ചെയ്തു.
ഒരു തെറ്റുപറ്റിയാൽ ഉത്തർപ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുൻപ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. യു.പി ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയനും ട്വീറ്റ് ചെയ്തത്.
If UP turns into Kerala as @myogiadityanath fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won't be murdered in the name of religion and caste. That's what the people of UP would want.
— Pinarayi Vijayan (@vijayanpinarayi) February 10, 2022






