ഇന്ത്യയില്‍ പുതിയ 67,084 കോവിഡ് കേസുകള്‍; മരണം 1241

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 67,084 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസേത്തക്കാള്‍ കോവിഡ് രോഗബാധ കുറഞ്ഞിട്ടുണ്ട്. 1241 പുതിയ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.
24 മണിക്കൂറിനിടെ 1,67,882 പേര്‍ രോഗമുക്തി നേടി. ആക്ടീവ് കേസുകള്‍ 7,90,789 (1.86%). മൊത്തം കോവിഡ് മരണസംഖ്യ 5,06,520 ആയി വര്‍ധിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 1,71,28,19,947 ഡോസ് വാക്‌സിനാണ് ഇതുവരെ കുത്തിവെച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Latest News