ന്യൂദല്‍ഹി- കര്‍ണാടകയില്‍ ഹിജാബ് നിരോധിച്ചതു സംബന്ധിച്ച കേസ് അടിയന്തരമായി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്ന ഈ ഘട്ടത്തില്‍ സുപ്രീം കോടതി ഇടപേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. ഹൈക്കോടതി പരിശോധിച്ച് തീരുമാനമെടുക്കട്ടെ-ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹിജാബ് പ്രശ്‌നം പരിശോധിക്കുന്നതിന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി ഫുള്‍ ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വലിയ വിവാദം സൃഷ്ടിച്ചിരിക്കുന്ന ഹിജാബ് വിഷയത്തില്‍ കോടതി ഉത്തരവ് വന്ന ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.